ടേക്ക് എ ബ്രേക്ക് കെട്ടിടം
പഞ്ചായത്തിലെ “ടേക്ക് എ ബ്രേക്ക്” (Take a Break) കെട്ടിടം പൊതുജനങ്ങൾക്കും യാത്രക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും വയോജനങ്ങൾക്കും കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നവർക്കുമായി വിശ്രമത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനുമായി നിർമ്മിക്കുന്ന ഒരു പൊതുസൗകര്യ കേന്ദ്രമാണ്. ശുചിത്വപരമായ ടോയ്ലറ്റ്, കുടിവെള്ളം, ഇരിപ്പിടങ്ങൾ, വിശ്രമമുറി, ശുചീകരണ സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. പഞ്ചായത്തിലെ പ്രധാന സംസ്ഥാന പാതയായ തിരൂര്‍ക്കാട്-ആനക്കയം റോഡില്‍ പാലക്കത്തടം എന്ന പ്രദേശത്താണ് മങ്കട ഗ്രാമ പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടം സ്ഥാപിച്ചിട്ടുളളത്. സ്ത്രീസൗഹൃദവും ഭിന്നശേഷിക്കാർക്ക് അനുകൂലവുമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ പൊതുജനങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും ആരോഗ്യ-ശുചിത്വ നിലവാരം ഉയർത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഞ്ചായത്ത് തലത്തിൽ പൊതുസൗകര്യ വികസനത്തിനും ജനക്ഷേമത്തിനും സഹായകരമായ ഒരു പദ്ധതിയായി “ടേക്ക് എ ബ്രേക്ക്” കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ടേക്ക് എ ബ്രേക്ക് കെട്ടിടം സ്ഥാപിക്കുന്നത് വരെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രദേശമായിയാണ് പാലക്കത്തടം അറിയപ്പെട്ടിരുന്നത്. പത്രവാര്‍ത്തകളിലെല്ലാം ഈ വിവരങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ 2020-2025 ഭരണസമിതിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളിടപഴുകുന്ന പ്രദേശമായി മാറ്റുക എന്ന ഉദ്ദേശത്തൊടെയാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം പാലക്കത്തടത്ത് സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചത്.