ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മങ്കട നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള പ്രദേശമായി വള്ളുവനാട് രാജവംശത്തോടും സാമൂതിരി–വള്ളുവക്കോനാതിരി യുദ്ധങ്ങളോടും ബന്ധപ്പെട്ട് ശ്രദ്ധേയമാണ്. ഐരുമടകള്‍, ക്ഷേത്രങ്ങള്‍, ജുമാഅത്ത് പള്ളികള്‍, ചന്തക്കുളം തുടങ്ങിയ പുരാതന സ്മാരകങ്ങള്‍ മങ്കടയുടെ പൗരാണിക മഹത്വം തെളിയിക്കുന്നു. വള്ളുവനാട് രാജവംശം താവളം നഷ്ടപ്പെട്ടശേഷം മങ്കടയും സമീപപ്രദേശങ്ങളും അവരുടെ പ്രധാന താമസകേന്ദ്രങ്ങളായി മാറി. ജന്മി–കുടിയാന്‍ ബന്ധം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സൗഹൃദപരമായിരുന്നുവെന്നും കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗമെന്നും രേഖപ്പെടുത്തുന്നു. ആദ്യകാലത്ത് തന്നെ ജാതി–മത ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസാവകാശം നല്‍കിയ പ്രദേശമായിരുന്നു മങ്കട. 1921-ലെ മലബാര്‍ കലാപകാലത്ത് ഹിന്ദു–മുസ്ലിം ഐക്യം കാത്തുസൂക്ഷിച്ച മാതൃകാപ്രദേശമായി മങ്കട ശ്രദ്ധിക്കപ്പെട്ടു. കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും വഴി വിദ്യാഭ്യാസം വ്യാപിക്കുകയും 1906-ല്‍ ആദ്യ...
കൂടുതൽ വായിക്കുക