ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
സ്റ്റിയറിംഗ് കമ്മിറ്റി

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പഞ്ചായത്തിന്റെ പൊതുവായ നയരൂപീകരണത്തിനും ഭരണപരമായ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനും രൂപീകരിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സമിതിയാണ് പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി.

കമ്മിറ്റിയിലെ അംഗങ്ങൾ: 
  • പഞ്ചായത്ത് പ്രസിഡന്റ് (ചെയർമാൻ)
  • പഞ്ചായത്ത് വൈസ് പ്രസിഡന്റ്
  • പഞ്ചായത്തിലുള്ള മറ്റ് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
പ്രധാന ചുമതലകൾ:
  • പഞ്ചായത്തിലെ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
  • പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ അവതരിപ്പിക്കേണ്ട അജണ്ടകൾക്ക് അന്തിമരൂപം നൽകുക.
  • പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ധനകാര്യം എന്നിവ അവലോകനം ചെയ്യുക.
  • മറ്റ് കമ്മിറ്റികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ ശുപാർശ ചെയ്യുക.