''തൂഫാന് തദ്ദേശം'' സംസ്ഥാനതല ഉദ്ഘാടനം
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ വേങ്ങര മലബാര് കോളേജില് വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നതാണ്. ചടങ്ങിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ബഹു. ആഭ്യന്തര മന്ത്രിയും ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ബഹു.മന്ത്രിമാരും, മറ്റ് ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്. ഉദ്ഘാടന പരിപാടിയുടെ ലൈവ് സ്ട്രീം പൊതുജനങ്ങൾക്ക് വീക്ഷിക്കുന്നതിനുള്ള സൗകര്യം മങ്കട ഗ്രാമപഞ്ചായത്ത് കോണ്ഫറന്സ് ഹാളില് ഉണ്ടായിരിക്കുന്നതാണ്.